കടകളുടെ ബോർഡുകൾ നീക്കം ചെയ്തതിൽ പ്രതിഷേധിച്ച് മയ്യിലിലെ വ്യാപാരികൾ പഞ്ചായത്ത് അധികാരികളുമായി ചർച്ച നടത്തി

 

​മയ്യിൽ: -കോടതി ഉത്തരവിന്റെ പേരിൽ ബോർഡുകൾ നീക്കം ചെയ്യുന്ന നടപടിയുമായി ബന്ധപ്പെട്ട് മയ്യിലെ വ്യാപാര സ്ഥാപനങ്ങളുടെ ബോർഡുകൾ കീറി മാറ്റുകയും വലിയ തുക പിഴ ഈടാക്കുകയും ചെയ്ത സാഹചര്യത്തിൽ, കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മയ്യിൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, പ്രസിഡന്റ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

​ചർച്ചയിൽ ബോർഡുകൾ മാറ്റി സ്ഥാപിക്കുവാൻ വ്യാപാരികൾക്ക് കൂടുതൽ സമയം അനുവദിക്കാമെന്നും മറ്റ് പ്രതികൂല നടപടിക്രമങ്ങളിൽ നിന്ന് ഒഴിവാക്കാമെന്നും പഞ്ചായത്ത് അധികൃതർ വ്യാപാരി നേതാക്കൾക്ക് ഉറപ്പുനൽകി.

​ഏരിയ പ്രസിഡന്റ് പി. ഉല്ലാസൻ, ട്രഷറർ എസ്. രാജേഷ്, വൈസ് പ്രസിഡന്റ് ബിജു വി., കമ്മിറ്റി അംഗങ്ങളായ ഷിനോയ് പി., ബിജു കെ., വിജയൻ കെ., ശ്രീനിവാസൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Previous Post Next Post