അഞ്ച് വർഷത്തിനിടെയുളള ഏറ്റവും കൊടിയ വരൾച്ചയെ നേരിട്ട് മഹാരാഷ്ട്ര ; 75 ശതമാനം പ്രദേശവും വരൾച്ച ബാധിതമെന്ന് സർക്കാർ പ്രഖ്യാപിച്ചു
മുംബൈ :- അഞ്ച് വർഷത്തിനിടെയുളള ഏറ്റവും കൊടിയ വരൾച്ചയെ നേരിട്ട് മഹാരാഷ്ട്ര. സംസ്ഥാനത്തെ 75 ശതമാനം പ്രദേശവും വരൾച്ച ബാധിതമെന്ന് സർക്കാർ പ്രഖ്യാപിച്ചു. പാടങ്ങൾ വരണ്ടുണങ്ങിയതോടെ കർഷകർ വ്യാപക വിളനാശമാണ് നേരിടുന്നത്. മഹാരാഷ്ട്രയുടെ നാലിൽ മൂന്ന് ഭാഗവും കടുത്തവരൾച്ചയിലെന്നാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. മറാത്തവാഡയിലും വിദർഭയിലും കർഷകന്റെ കണ്ണീര് വീണുതുടങ്ങിയ ശേഷമാണ് സർക്കാർ പ്രഖ്യാപനം. ജൂൺ മുതൽ സെപ്റ്റംബർ വരെ 18 ശതമാനത്തിലധികം മഴയുടെകുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ഇതോടെ സോയബീൻ, ചോളം, പരുത്തി തുടങ്ങി ഖാരിഫ് വിളകളെല്ലാം നശിച്ചു.
