ചിത്രങ്ങൾ പങ്കുവെച്ച് ആഭ്യന്തരമന്ത്രി മുതൽ സോഷ്യൽ മീഡിയ താരങ്ങൾ വരെ ; വൈറലായി 80's ലുക്ക് AI ട്രെന്റ്
സോഷ്യൽ മീഡിയയിലെ പുതിയ തരംഗമാണ് 80's ലുക്ക് അഥവാ റെട്രോ ലുക്ക് എഐ ട്രെൻഡ്. ഒരു സാധാരണ ഫോട്ടോ നൽകിയാൽ, അത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് 1980-കളിലെ സിനിമാ താരങ്ങളെപ്പോലെയോ അല്ലെങ്കിൽ ആ കാലഘട്ടത്തിലെ വിന്റേജ് ശൈലിയിലോ മാറ്റുന്നതാണ് ഈ ട്രെൻഡ്. കണ്ണടകൾ, വലിയ ഹെയർസ്റ്റൈലുകൾ കളർഫുൾ വസ്ത്രങ്ങൾ, പഴയ മാഗസിൻ കവർ ലുക്ക് എന്നിവയെല്ലാം ഒരൊറ്റ പ്രോംപ്റ്റിലൂടെ ഫോട്ടോകൾക്ക് ലഭിക്കുന്നു. സെലിബ്രിറ്റികൾ മുതൽ രാഷ്ട്രീയക്കാർ വരെ ഈ ട്രൻഡിൻ്റെ ഭാഗമാകുന്നുണ്ട്.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, പ്രതിപക്ഷനേതാവ് പിണറായി വിജയൻ തുടങ്ങിയവരുടെയെല്ലാം ചിത്രങ്ങൾ പലരും ഈ എഐ പരീക്ഷണത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്. കറുത്ത ഷർട്ടും വെള്ള കോട്ടുമിട്ട് ഇരിക്കുന്ന വിൻ്റേജ് കാല ചിത്രം രമേശ് ചെന്നിത്തല തന്നെ സ്വന്തം പേജിൽ തന്നെ പോസ്റ്റ് ചെയ്‌തിട്ടുമുണ്ട്. ആഭ്യന്തര മന്ത്രിയുടെ പോസ്റ്റിനു താഴെ രസരകരമായ കമന്റുകളാണ് വരുന്നത്. ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലുമുള്ള സെലിബ്രിറ്റികളിൽ നീണ്ട നിര തന്നെ ഈ ട്രൻഡിന്റെ ഭാഗമായിട്ടുണ്ട്.
