ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ വിജയി ശിവപ്രിയയെ BJP മയ്യിൽ മണ്ഡലം കമ്മിറ്റി അനുമോദിച്ചു

 


​മയ്യിൽ: -ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ 2026 വിജയിയായ ശിവപ്രിയയെ ബി.ജെ.പി. മയ്യിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട്ടിലെത്തി അനുമോദിച്ചു. കരിങ്കൽക്കുഴിയിലെ ശിവപ്രിയയുടെ വസതിയിൽ നടന്ന ചടങ്ങിൽ ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറി അജികുമാർ കരിയിൽ ഉപഹാരം സമ്മാനിച്ചു. ജില്ലാ സെക്രട്ടറി അരുൺ തോമസ് താരത്തിന് പൊന്നാട അണിയിച്ചു.

​ചടങ്ങിൽ ബി.ജെ.പി. സംസ്ഥാന കൗൺസിൽ അംഗം മുണ്ടേരി ചന്ദ്രൻ, മയ്യിൽ മണ്ഡലം പ്രസിഡന്റ് ശ്രീഷ് മീനാത്ത്, മണ്ഡലം ജനറൽ സെക്രട്ടറി ബാബുരാജ് രാമത്ത്, മണ്ഡലം സെക്രട്ടറി വികാസ് ബാബു, കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇ.പി. ഗോപാലകൃഷ്ണൻ, ജനറൽ സെക്രട്ടറി പി.വി. വേണുഗോപൽ, സി. മോഹനൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Previous Post Next Post