ദില്ലി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ രണ്ട് പ്രതികളുടെ മുൻകൂർ ജാമ്യ ഹർജി തള്ളി സുപ്രീംകോടതി. ജിത ഭാസ്കർ, ശ്രീലത എന്നിവരുടെ മുൻകൂർ ജാമ്യ ഹർജിയാണ് സുപ്രീംകോടതി തള്ളിയത്. കേസിലെ ഒന്നാം പ്രതിയുടേയുടെയും, മൂന്നാം പ്രതിയുടെയും ഭാര്യമാരാണ് ഇവർ. നേരത്തെ മറ്റൊരു കേസിൽ ഇരുവർക്കും ജാമ്യം ലഭിച്ചിരുന്നു. ബാങ്ക് സെക്രട്ടറിയായിരുന്ന ടി ആർ സുനിൽ കുമാറാണ് കേസിലെ ഒന്നാം പ്രതി. സിപിഎം ലോക്കൽ കമ്മിറ്റിയംഗവും പ്രാദേശിക നേതാവുമായിരുന്നു ടി ആർ സുനിൽ കുമാർ.
സംസ്ഥാനം കണ്ട ഏറ്റവും വലിയ സഹകര ണക്കൊള്ളയാണ് കരുവന്നൂർ സഹകരണ ബാങ്കിൽ നടന്നത്. പരാതിയെത്തുടർന്ന് സ ഹകരണ വകുപ്പ് നടത്തിയ പരിശോധനയി ലാണ് വൻ തട്ടിപ്പിൻ്റെ വിവരങ്ങൾ പുറത്തു വന്നത്. സിപിഎം നേതാക്കളായ ബാങ്ക് സെ ക്രട്ടറിയടക്കം ആറ് പേരെ പ്രതിയാക്കി ആ ദ്യം പൊലീസ് കേസെടുത്തത്. തുടക്കത്തിൽ 108 കോടിയുടെ തട്ടിപ്പായിരുന്നു സഹകരണ വകുപ്പ് കണ്ടെത്തിയത്. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ 31 പ്രതികളാണുള്ളത്.
ബാങ്കിന്റെ സെക്രട്ടറിയായിരുന്ന ടി ആർ സുനിൽ കുമാർ, മാനേജരായിരുന്ന ബിജു കരീം, ബിജുവിൻ്റെ ഭാര്യ, ചീഫ് അക്കൗണ്ടന്റായിരുന്ന സി കെ ജിൽസ്, ജിൽസിന്റെ ഭാര്യ എന്നിവരാണ് ഭരണസമിതിയംഗങ്ങളല്ലാത്ത പ്രതികൾ. മറ്റ് 26 പേർ മൂന്ന് കാലഘട്ടങ്ങളിലെ ഭരണസമിതിയംഗങ്ങളാണ്. ഒന്നിലേറെ തവണ ഭരണസമിതി അംഗങ്ങളായവരുണ്ട്. മരിച്ച് പോയവരുമുണ്ട്. അതിനാലാണ് പ്രതിചേർക്കപ്പെട്ട ഭരണസമിതിയംഗങ്ങൾ 26 ആയത്.
