മയ്യിൽ :- വൈവിധ്യങ്ങളായ പ്രവർത്തനം നടത്തുന്ന കുറ്റ്യാട്ടൂർ KAKNS യു.പി സ്കൂൾ അധ്യാപകൻ എം.ആർ നിയാസിനെ മയ്യിൽ പവർ ക്രിക്കറ്റ് ക്ലബ് ആദരിച്ചു. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. മയ്യിൽ സാംസ് ഹാളിൽ നടന്ന പരിപാടിയിൽ പവർ ക്രിക്കറ്റ് ക്ലബ് ചെയർമാൻ ബാബു പണ്ണേരി അധ്യക്ഷത വഹിച്ചു.
മാധ്യമപ്രവർത്തകൻ സജീവ് അരിയേരി, കുറ്റ്യാട്ടൂർ KAKNS യു.പി സ്കൂൾ റിട്ട. പ്രധാനാധ്യാപിക കെ.അനിത, പ്രധാനധ്യാപകൻ ഹബീബ്, കെ.റീന, എം.ആർ നിയാസ്, കെ.ഒ സത്യൻ, ഒ.വി സുരേഷ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ വെച്ച് രാധാകൃഷ്ണൻ മാണിക്കോത്തിനെ കലാലയ കുറ്റ്യാട്ടൂർ യൂട്യൂബ് ചാനലിനു വേണ്ടി സജീവ് അരിയേരി പൊന്നാടയണിയിച്ച് ആദരിച്ചു.



