തളിപ്പറമ്പ്:-തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. ബസ് ഇടിച്ച് കൂവോട് ഗവ താലൂക്ക് ആയുർവേദ ആശുപത്രിയിലെ ജീവനക്കാരിക്ക് പരിക്കേറ്റു. ബസിന്റെ ടയറിനടിയിൽപ്പെടാതെ യുവതി അത്ഭുതകരാമായാണ് രക്ഷപ്പെട്ടത്. ബസ് സ്റ്റാൻഡിൽ നിന്ന് മറുവശത്തേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.ചെറുകുന്ന് ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് മുന്നോട്ടെടുത്തപ്പോൾ യുവതിയെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ഇവർ തലനാരിഴയ്ക്കാണ് ബസിന്റെ ടയറിനടിയിൽപ്പെടാതെ രക്ഷപ്പെട്ടത്.
അപകടത്തിൽ പരിക്കേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കൂവോട് ഗവ താലൂക്ക് ആയുർവേദ ആശുപത്രിയിലെ ജീവനക്കാരിക്ക് ആണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസവും സമാനമായ രീതിയിൽ ബസ് സ്റ്റാൻഡിൽ അപകടമുണ്ടായിരുന്നു. മാതാവിനൊപ്പം എത്തിയ 11 വയസ്സുകാരിക്കാണ് അന്ന് ബസിന്റെ ടയർ കാലിൽ കയറി ഗുരുതരമായി പരിക്കേറ്റത്.
