കേരളത്തിന്റെ പുതുസ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുന്നു ; കോ- കേരള വിമാന പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമായി


കോഴിക്കോട് :- സഹകരണ മേഖലയിൽ വിമാനക്കമ്പനി തുടങ്ങാനുള്ള പദ്ധതിക്ക് സഹകരണ വകുപ്പിൻ്റെ അനുമതി. ഇതോടെ കോ- കേരള വിമാന പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി. അടുത്ത ഓണത്തിന് വിമാന സർവീസ് തുടങ്ങുമെന്ന് ചീഫ് പ്രൊമോട്ടർ സി.എൻ. വിജയകൃഷ്ണൻ അറിയിച്ചു. സഹകരണ മേഖലയിൽ വിമാനക്കമ്പനി തുടങ്ങാനുള്ള പദ്ധതിക്കാണ് സഹകരണ വകുപ്പിന്റെ അനുമതി. കേരള സിവിൽ ഏവിയേഷൻ സഹകരണ സംഘത്തിന് രജിസ്ട്രേഷൻ നൽകാൻ തീരുമാനമായി. ഇതോടെ പ്രാരംഭ ഓഹരി മൂലധനം സ്വരൂപിക്കാൻ പ്രമോർട്ടർ സി.എൻ വിജയകൃഷ്‌ണനോട് സഹകരണ സംഘം രജിസ്ട്രാർ നിർദേശിച്ചു.

27 ലക്ഷം രൂപയാണ് രജിസ്ട്രേഷൻ പൂർത്തിയാക്കാൻ മൂലധനമായി നൽകേണ്ടത്. അത് ഇന്നലെ തന്നെ കേരള ബാങ്കിന്റെ ശാഖയിൽ അടച്ചു. സഹകരണ സംഘത്തിന് നേരിട്ട് വിമാന സർവ്വീസ് നടത്താൻ അനുമതി കിട്ടില്ല. അതിനാൽ പ്രത്യേക കമ്പനിക്കാവും അനുമതി നൽകുക. അടുത്ത ഓണത്തിന് വിമാന സർവ്വീസ് യാഥാർത്ഥ്യമാവുമെന്നാണ് പ്രതീക്ഷ. 200 സഹകരണ സംഘങ്ങളിൽ നിന്ന് 2 കോടി രൂപ വീതം സ്വരൂപിക്കും. ആദ്യം രണ്ട് വിമാനങ്ങൾ വാടകക്കെടുത്ത് സർവീസ് തുടങ്ങും. വിമാനക്കമ്പനിയുടെ ചെയർമാൻ മുഖ്യമന്ത്രിയാവും. ആഭ്യന്തര സർവീസുകളാണ് ആദ്യം തുടങ്ങുക. കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളേയും ബന്ധിപ്പിച്ചാവും സർവീസ്. ചുരുങ്ങിയ നിരക്കിൽ സാധാരണക്കാർക്ക് കൂടി വിമാനയാത്രക്ക് അവസരം നൽകുന്നതാണ് പദ്ധതി.

Previous Post Next Post