ജനയുഗം ബാലവേദി ഓണാഘോഷം സംഘടിപ്പിച്ചു


കരിങ്കൽക്കുഴി :- ജനയുഗം ബാലവേദിയുടെ ഓണാഘോഷം നണിയൂർ എ.എൽ.പി സ്കൂളിൽ നടന്നു. പി.സുരേന്ദ്രൻ മാസ്റ്ററുടെ അധ്യക്ഷതയിൽ BSS ദേശീയ പുരസ്കാര ജേതാവ് നാദം മുരളി ഉദ്ഘാടനം ചെയ്തു. കുട്ടികളും വനിതകളും ഉൾപ്പടെ നൂറോളം പേർ വിവിധ കലാ കായിക, മത്സരങ്ങളിൽ പങ്കെടുത്തു. 

പ്രഗീത്, ഷൈനി, രമേശൻ നണിയൂർ, വിജേഷ് പി.വി, രജിത്ത് എ.വി തുടങ്ങിയവർ മത്സരങ്ങൾ നിയന്ത്രിച്ചു. വാർഡ് മെമ്പർ കെ.പ്രസന്ന വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു. ബസ്സിൽ കയറുന്നതിനിടെ അപകടത്തിൽപെട്ട  യാത്രക്കാരനെ രക്ഷപ്പെടുത്തിയ കൊളച്ചേരി പാടിയിലെ അതുലിനെ പരിപാടിയിൽ അനുമോദിച്ചു കൺവീനർ ടി.വി ഗിരിജ സ്വാഗതവും കെ.പ്രസന്ന നന്ദിയും പറഞ്ഞു. 
















Previous Post Next Post