കരുത്തറിയിച്ച്ചേലേരിയുടെ കാൽപന്ത് സംഘം

 


ധർമശാല:- ആന്തൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന തളിപ്പറമ്പ് സൗത്ത് സബ് ജില്ലാ ഫുട്ബോൾ ടൂർണമെന്റിൽ കരുത്തറിയിച്ച് ചേലേരി എ യു പി സ്കൂൾ. സബ് ജൂനിയർ വിഭാഗത്തിലാണ് ചേലേരി എ യു പി സ്കൂൾ റണ്ണേഴ്സ് അപ്പായി കരുത്ത് തെളിയിച്ചത്.

 ആദ്യ മത്സരത്തിൽ തന്നെ എതിരില്ലാത്ത ആറ് ഗോളിന് ജയിച്ച് തുടങ്ങിയ ചേലേരി എ യു പി സ്കൂൾ ഫൈനലിൽ മയ്യിൽ ഹയർ സെക്കന്ററി സ്കൂളിനെതിരെ മികച്ച പ്രകടനം കാഴ്ച വെച്ചാണ് രണ്ടാം സ്ഥാനക്കാരായത്.

 മുഹമ്മദ് കൈസ്, മുഹമ്മദ്‌ സിയാൻ എന്നീ രണ്ട് താരങ്ങളെ സബ്ജില്ലാ ടീമിലേക്ക് നൽകാനും ചേലേരി സ്കൂളിനായപരിശീലകൻ ഇർഫാന്റെയും മാനേജർ നിധീഷ് മാഷിന്റെയും മറ്റ്  അധ്യാപകരുടെയും നേതൃത്വത്തിൽ മാസങ്ങളായി നടന്നു വരുന്ന പരിശീലനത്തിന് മികച്ച വിജയം തന്നെ ലഭിച്ചതിലുള്ള ആവേശത്തിലാണ് ടീമൊന്നാകെ. ഇതിന് പുറമെ ഒന്നാം ക്ലാസ് മുതൽ താല്പര്യം ഉള്ള ആൺകുട്ടികൾക്കും പെൺ കുട്ടികൾക്കും ഫുട്ബോൾ പരിശീലനവും സ്കൂളിൽ നിന്ന് നൽകുന്നുണ്ട്. പി ടി എ യും നാട്ടുകാരും രക്ഷിതാക്കളുമെല്ലാം മികച്ച പിന്തുണയാണ് നൽകുന്നത്.



Previous Post Next Post