ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് സേവാഭാരതി കൊളച്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ 'ഗുരുവന്ദനം' പരിപാടി സമുചിതമായി ആചരിച്ചു. ചടങ്ങിൽ നാടിന്റെ വിദ്യാഭ്യാസ രംഗത്ത് സ്തുത്യർഹമായ സേവനം കാഴ്ചവെച്ച ദേശസേവ യു. പി സ്കൂൾ മുൻ ഹെഡ് ടീച്ചർ ശ്രീമതി ഗീത ടീച്ചർ, നൂഞേരി എൽ. പി സ്കൂൾ അധ്യാപിക രാധാമണി ടീച്ചർ എന്നിവരെ ആദരിച്ചു.
കൊളച്ചേരി യൂണിറ്റ് പ്രസിഡന്റ് പ്രശാന്തൻ തെക്കേക്കര അധ്യക്ഷത വഹിച്ച ചടങ്ങിന് സെക്രട്ടറി ശ്രീ മഹേഷ് ബാബു സ്വാഗതം ആശംസിച്ചു. സേവാഭാരതി എക്സിക്യൂട്ടീവ് അംഗങ്ങൾ ചടങ്ങിൽ സന്നിഹിതരായിരുന്നു. അധ്യാപകരുടെ സമൂഹത്തിനായുള്ള നിസ്വാർത്ഥ സേവനങ്ങളെ അനുസ്മരിച്ചുകൊണ്ടും അവരെ ആദരിച്ചുകൊണ്ടും നടന്ന ചടങ്ങ് നാട്ടുകാരുടെ അഭിനന്ദനത്തിന് പാത്രമായി.
