തിരുവനന്തപുരം :- പീക്ക് സമയത്ത് വൈദ്യുതി ഉപയോഗത്തിൽ ഉപഭോക്താക്കളും വ്യവസായ സ്ഥാപനങ്ങളും നിയന്ത്രണം പാലിക്കണമെന്നാവശ്യപ്പെട്ട് സർക്കുലർ. വൈകുന്നേരം 7 മുതൽ 12 വരെയുള്ള സമയത്ത് ഉപയോഗം കുറയ്ക്കണം. വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തനം സോളാർ, ഓഫ് പീക്ക് സമയങ്ങളിലേയ്ക്ക് മാറ്റണം.
വാട്ടർ അതോററ്റി പമ്പിങ്ങും വീട്ടിൽ കൂടുതൽ വൈദ്യുതി ആവശ്യമായ ഉപകരണങ്ങളുടെ പ്രവർത്തനവും പകൽ സമയങ്ങളിലാക്കണം. എസി താപനില 25 ഡിഗ്രിയിൽ ക്രമീകരിക്കണം. അനാവശ്യ ദീപാലങ്കാരങ്ങൾ ഒഴിവാക്കണമെന്നും ഊർജ്ജ വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം ഇറക്കിയ സർക്കുലറിൽ ആവശ്യപ്പെട്ടു. 96.01 ദശലക്ഷം യൂണിറ്റായിരുന്നു ഇന്നലെ ഉപയോഗം. പവർ എക്സേഞ്ചിൽ നിന്ന് കൂടുതൽ വൈദ്യുതി കിട്ടിയതിനാൽ രാത്രി 9 മണിക്ക് ശേഷമുള്ള വൈദ്യുതി നിയന്ത്രണം ഒഴിവാക്കി.
