മയ്യിൽ ലയൺസ് ക്ലബ്ബ് വീൽ ചെയർ കൈമാറി


മയ്യിൽ :- രണ്ട് കാലുകളും പൂർണ്ണമായും തളർന്ന കുറ്റ്യാട്ടൂരിലെ പി.പി അഹമ്മദ് കുട്ടിക്ക് വീൽചെയർ നൽകി മയ്യിൽ ലയൺസ് ക്ലബ്ബ്. മയ്യിൽ ലയൺസ് ക്ലബ്ബിന്റെ ഈ വർഷത്തെ D.G വിസിറ്റും ഓണാഘോഷത്തോടനുബന്ധിച്ച് ലയൺ സർവ്വീസ് പ്രോജക്ടിൻ്റെ ഭാഗമായി നടന്ന പരിപാടി ക്ലബ് വൈസ് പ്രസിഡൻ്റ് വി.സി മനോമോഹനന്റെ അധ്യക്ഷതയിൽ ഡിസ്ട്രിക്ട് ഗവർണ്ണർ ഡിസ്ട്രിക്ട് ഗവർണ്ണർ ലയൺ ടൈറ്റസ് തോമസ് ഉദ്ഘാടനം ചെയ്തു.

ക്ലബ് മെമ്പർമാരും കുടുംബാംഗങ്ങളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും കലാ, കായിക മത്സരങ്ങളും അരങ്ങേറി. ക്യാബിനറ്റ് സെക്രട്ടറിമാരായ ലയൺ ഗോപി, വിനോദ് ഭട്ടതിരിപ്പാട്, കെ.പി.ടി ജലീൽ, സിദ്ദിഖ് ഹാജി, പി.കെ നാരായണൻ, എം.കെ രാജ് മോഹൻ, പി.രാധാകൃഷ്ണൻ, പി.കെ ശശി നമ്പ്യാർ, പി.പി കൃഷ്ണൻ എന്നിവർ സംസാരിച്ചു.

Previous Post Next Post