വടകര: -വടകര ഇരിങ്ങലിൽ ട്രെയിൻ തട്ടി വിദ്യാർഥിനിക്ക് ദാരുണാന്ത്യം. ഇരിങ്ങൽ പെരുവയൽ സ്വദേശി നന്ദനയാണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെ ഇരിങ്ങൽ റെയിൽവേ ഗേറ്റിന് സമീപത്തുവെച്ചായിരുന്നു അപകടം.
തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേ ഭാരത് ട്രെയിനാണ് വിദ്യാർഥിനിയെ ഇടിച്ചത്. അങ്കമാലിയിലെ കോളേജിൽ വിദ്യാർത്ഥിയായ നന്ദന പൂജ അവധിക്കായി നാട്ടിൽ എത്തിയതായിരുന്നു. അപകടത്തെ തുടർന്ന് പോലീസിന്റെ മേൽനടപടികൾക്ക് ശേഷം മൃതദേഹം വടകര ഗവ. ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
