വിദ്യാർഥികൾക്കായി KSRTC സിയുടെ 'വിജ്ഞാന ദർശിനി' വിനോദയാത്രാ പാക്കേജ്

 


​തിരുവനന്തപുരം:-സ്ത്രീകൾക്കായുള്ള സൗജന്യ പ്രിയദർശിനി യാത്രകൾക്ക് പുറമെ, വിദ്യാർഥികൾക്കായി കുറഞ്ഞ ചെലവിൽ പ്രത്യേക വിനോദയാത്രാ പാക്കേജായ ‘വിജ്ഞാന ദർശിനി’യുമായി കെ.എസ്.ആർ.ടി.സി. ഗതാഗത വകുപ്പ് മന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരം, കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

​സാംസ്കാരിക സ്ഥാപനങ്ങൾ, പുരാവസ്തു കേന്ദ്രങ്ങൾ, ഫാക്ടറികൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ സന്ദർശിച്ച് വിദ്യാർഥികൾക്ക് പ്രായോഗിക അറിവ് നേടാനുള്ള അവസരമൊരുക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ പൊന്മുടിയിലേക്കും സമീപത്തെ പ്രധാന ആകർഷണങ്ങളിലേക്കുമാണ് വിവിധ യാത്രാ പാക്കേജുകൾ ഒരുക്കിയത്. ഇതിനു പുറമെ മറ്റ് ജില്ലകളിലും ‘വിജ്ഞാന ദർശിനി’ പദ്ധതി നടപ്പാക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരികയാണ്. കാപ്പുകാട് ആനവളർത്തൽ കേന്ദ്രം, നെയ്യാർ ഡാം, പാലോട് ബൊട്ടാണിക്കൽ ഗാർഡൻ, വിതുരയിലെ ജേഴ്സി ഫാം, മ്യൂസിയം, പ്ലാനറ്റേറിയം തുടങ്ങിയ സ്ഥലങ്ങളും യാത്രയുടെ ഭാഗമാകും.

​പൊന്മുടിയിലേക്കുള്ള യാത്രകൾക്കായി പ്രത്യേക കെ.എസ്.ആർ.ടി.സി ബസുകളാണ് ഉപയോഗിക്കുക. ബജറ്റ് ടൂറിസം സെല്ലിന്റെ പ്രത്യേക ബസുകളിൽ ഒരേസമയം 36 വിദ്യാർഥികൾക്ക് യാത്ര ചെയ്യാം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് വ്യവസായ സ്ഥാപനങ്ങൾ സന്ദർശിക്കുന്ന ഇൻഡസ്ട്രിയൽ വിസിറ്റ് ഉൾപ്പെടെയുള്ള യാത്രകളും ക്രമീകരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സൗകര്യത്തിനും ആവശ്യങ്ങൾക്കും അനുസരിച്ച് യാത്രകൾ ആസൂത്രണം ചെയ്യാം. പാക്കേജുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും യാത്രകൾ ആസൂത്രണം ചെയ്യുന്നതിനും അതത് ജില്ലകളിലെ കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ കോഓഡിനേറ്റർമാരെ ബന്ധപ്പെടാം.

​ജില്ലാ കോഓഡിനേറ്റർമാരുടെ ഫോൺ നമ്പറുകൾ:

​തിരുവനന്തപുരം നോർത്ത്: 9188619378

​തിരുവനന്തപുരം സൗത്ത്: 9188938522

​കൊല്ലം: 9188938523

​പത്തനംതിട്ട: 9188938524

​ആലപ്പുഴ: 9188938525

​കോട്ടയം: 9188938526

​ഇടുക്കി: 9188938527

​എറണാകുളം: 9188938528

​തൃശൂർ: 9188938529

​പാലക്കാട്: 9188938530

​മലപ്പുറം: 9188938531

​കോഴിക്കോട്: 9188938532

​വയനാട്: 9188938533

​കണ്ണൂർ, കാസർകോട്: 9188938534

Previous Post Next Post