കണ്ണൂർ :- കണ്ണൂർ ദസറയുടെ പ്രോഗ്രാം ബ്രോഷർ പ്രകാശനം ചെയ്തു. കണ്ണൂർ ഗസ്‌റ്റ് ഹൗസിൽ നടന്ന ചടങ്ങ് മുഖ്യമന്ത്രി വി.ഡി സതീശൻ പ്രകാശനം ചെയ്തു. ഒക്ടോബർ 12 മുതൽ 21 വരെ കണ്ണൂർ ടൗൺ സ്‌ക്വയറിലാണ് വിവിധ കലാപരിപാടികൾ അരങ്ങേറുക. ദസറയുടെ ഭാഗമായി മെഗാ ഡ്രോൺ ഷോയും ഒരുക്കിയിട്ടുണ്ട്.
കോർപ്പറേഷൻ മേയർ അഡ്വ പി.ഇന്ദിര, ഡെപ്യൂട്ടി മേയർ കെ.പി താഹിർ, വിവിധ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, കൗൺസിലർമാർ, DCC പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
