ദിവസങ്ങൾക്കുശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില കൂടി


തിരുവനന്തപുരം :- സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണം ഗ്രാമിന് 70 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. പവന് കണക്കാക്കുമ്പോൾ 560 രൂപയാണ് കൂടിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ തുടർച്ചയായ വിലയിടിവിന് ശേഷമാണ് ഇന്ന് സ്വർണ വില വർധിച്ചിരിക്കുന്നത്. ഇപ്പോൾ ഗ്രാമിന് 13,710 രൂപയിലും പവന് 1,09,680 രൂപയിലുമാണ് വ്യാപാരം നടക്കുന്നതെന്ന് കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. 

അന്താരാഷ്ട്ര വിലയിൽ വരുന്ന മാറ്റങ്ങളാണ് കേരളത്തിലും സ്വർണ വിലയിലും പ്രതിഫലിക്കുന്നത്. അതേ സമയം, സംസ്ഥാനത്ത് വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് വെള്ളി ഗ്രാമിന് 245 രൂപയിലും പവന് 2,450 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

Previous Post Next Post