കണ്ണൂർ :- റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റേഴ്സ് & ബ്രോക്കേഴ്സ് വെൽഫയർ അസോസിയേഷൻ (IBA) കണ്ണൂർ ജില്ലാ സമ്മേളനം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു.
ബഷീർ എം.പി അധ്യക്ഷത വഹിച്ചു. ഡെപ്യുട്ടി മേയർ കെ.പി താഹിർ, റിജിൽ മാകുറ്റി, IBA സംസ്ഥാന പ്രസിഡന്റ് സാബു വർഗീസ്, റഫീക്ക് മഞ്ചേരി, ഷനോജ് കോഴിക്കോട്, കമലേഷ് തുടങ്ങിയവർ സംസാരിച്ചു. സിറാജ് തയ്യിൽ സ്വാഗതം പറഞ്ഞു.
