കമ്പിൽ :- പാമ്പുരുത്തി ശാഖ മുസ്ലിം യൂത്ത് ലീഗിന്റെയും പാമ്പുരുത്തി - സൗദി കെ.എം.സി.സിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഉത്തരമേഖലാ മെഗാ ദഫ് മത്സരം ശനിയാഴ്ച വൈകുന്നേരം 6.30 ന് പാമ്പുരുത്തി സി.എച്ച് ഗ്രൗണ്ടിൽ നടക്കും. മലബാറിലെ പ്രമുഖരായ എട്ട് ടീമുകളാണ് മാറ്റുരയ്ക്കുന്നത്.
മത്സരത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം തളിപ്പറമ്പ് നിയോജകമണ്ഡലം എം.എൽ.എ ടി.കെ ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിക്കും. വിജയികൾക്കുള്ള ട്രോഫികളും സമ്മാനങ്ങളും മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് കെ.കെ ഷിനാജ് വിതരണം ചെയ്യും. രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.
