കൊളച്ചേരി:- കൂത്തുപറമ്പ് രക്തസാക്ഷികളുടെ സ്മരണാർത്ഥം കൊളച്ചേരി ലെനിൻ റോഡിന് സമീപം സ്ഥാപിച്ച പുതിയ ബസ് വെയിറ്റിംഗ് ഷെൽട്ടറിന്റെ ഉദ്ഘാടനം ഇന്ന് (2026 സെപ്റ്റംബർ 7, തിങ്കളാഴ്ച) വൈകുന്നേരം 5:30 ന് നടക്കും. DYFI കൊളച്ചേരിയുടെ നേതൃത്വത്തിലാണ് ഈ ബസ് വെയിറ്റിംഗ് ഷെൽട്ടർ നിർമ്മിച്ചിരിക്കുന്നത്.
ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം സഖാവ് ഷിബിൻ കാനായി ചടങ്ങിൽ മുഖ്യാതിണിയായി പങ്കെടുത്ത് ഉദ്ഘാടനം നിർവഹിക്കും.
