കണ്ണൂർ സെൻട്രൽ ജയിലിൽ കുഴിച്ചിട്ട നിലയിൽ മൊബൈൽ ഫോണുകൾ കണ്ടെത്തി

കണ്ണൂർ :- സെൻട്രൽ ജയിലിൽ കുഴിച്ചിട്ട നിലയിൽ രണ്ട് മൊബൈൽ ഫോണുകൾ കണ്ടെത്തി. ആറാം ബ്ലോക്കിന്റെ പിൻഭാഗത്താണ് കുപ്പിയിലാക്കി ഫോൺ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. മണ്ണ് മാറ്റിയ നിലയിൽ കണ്ടതിനെ തുടർന്ന് ജയിൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഫോൺ ശ്രദ്ധയിൽപ്പെട്ടത്. സൂപ്രണ്ടിൻ്റെ പരാതിയിൽ കണ്ണൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Previous Post Next Post