സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ ഇടിവ്
തിരുവനന്തപുരം :- സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. കേരളത്തിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്നേക്ക് 60 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്ന് 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 14,130 രൂപയും പവന് 1,13,040 രൂപയുമാണ് വില വരുന്നത്. ശനിയാഴ്ച്ച സ്വർണ വില ഗ്രാമിന് 170 രൂപ കുറഞ്ഞ് ഗ്രാമിന് 14,190 രൂപയിലും പവന് 1,13,520 രൂപയിലുമായിരുന്നു വ്യാപാരം ക്ലോസ് ചെയ്‌തിരുന്നത്. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 250 രൂപയും 10 ഗ്രാമിന് 2,500 രൂപയുമാണ് കേരളത്തിലെ ഇന്നത്തെ വില.
