കൂട്ടുപുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

 


​കണ്ണൂർ: പാറക്കടവ് കൂട്ടുപുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് പുഴയിൽ മുങ്ങിമരിച്ചു. മാപ്പിനി സ്വദേശി ചോടോൻ വീട്ടിൽ അശ്വന്ത് ബാലകൃഷ്ണൻ (25) ആണ് ദാരുണമായി മരിച്ചത്.

​ഞായറാഴ്ച കൂട്ടുകാരോടൊപ്പം കൂട്ടുപുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. ഒഴുക്കിൽപ്പെട്ട അശ്വന്തിനെ ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് കരയിലെത്തിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Previous Post Next Post