കെ സി ഹരിക്യഷ്ണൻ മാസ്റ്റർ റബ്കോ ചെയർമാൻ

 


മയ്യിൽ:- സി പി ഐ എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവുമായ കെ സി ഹരിക്യഷ്ണൻ മാസ്റ്ററെ കേരള സ്റ്റേറ്റ് റബ്ബർ കോ- ഓപ്പറേറ്റീവ് ലിമിറ്റഡ് ചെയർമാനായി തിരഞ്ഞെടുത്തു. അധ്യാപക സംഘടനാ രംഗത്തും സഹകരണ മേഖലയിലും ദീർഘകാലത്തെ പ്രവർത്തന പരിചയമുള്ള വ്യക്തിയാണ് കെ സി ഹരിക്യഷ്ണൻ മാസ്റ്റർ.

കേരള സ്റ്റേറ്റ് ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയായി ദീർഘകാലം മികച്ച സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രവർത്തനങ്ങളിലും അധ്യാപക അവകാശ പോരാട്ടങ്ങളിലും മുൻനിരയിൽ പ്രവർത്തിച്ച അനുഭവ സമ്പത്തുമായാണ് അദ്ദേഹം റബ്കോയുടെ അമരത്ത് എത്തുന്നത്. മയ്യിൽ ചെറുപഴശ്ശി സ്വദേശിയാണ്.

Previous Post Next Post