കുറ്റ്യാട്ടൂർ മാംഗോ കമ്പനിയുടെ വാർഷിക പൊതുയോഗം നടന്നു

 


​കുറ്റ്യാട്ടൂർ:- മാംഗോ കമ്പനിയുടെ 2025-26 വർഷത്തെ വാർഷിക പൊതുയോഗം കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  നിജിലേഷ് പറമ്പൻ ഉദ്ഘാടനം ചെയ്തു.

​കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് ഹാളിൽ (ചട്ടുകപ്പാറ) വെച്ചു നടന്ന പരിപാടിയിൽ കുറ്റ്യാട്ടൂർ മാംഗോ പ്രൊഡ്യൂസർ കമ്പനി ചെയർമാൻ  വി.ഒ. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. സൗമിനി ടീച്ചർ ആശംസാ പ്രസംഗം നടത്തി.

​മാംഗോ കമ്പനി മാനേജിങ് ഡയറക്ടർ . പി. ചന്ദ്രൻ അനുശോചന പ്രമേയവും വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. മാംഗോ കമ്പനി സി.ഇ.ഒ. . യു. ജനാർദ്ദനൻ ഓഡിറ്റ് റിപ്പോർട്ടും 2026-27 വർഷത്തെ ബിസിനസ് പ്ലാനും അവതരിപ്പിച്ചു.

​തുടർന്ന് നടന്ന ചർച്ചയിൽ  മജു നമ്പൂതിരി, എം.വി. പ്രഭാകരൻ,  ശശിധരൻ ചേലേരി, പൂക്കണ്ടി കുമാരൻ, ശ്രീ. കുഞ്ഞിരാമൻ കോരാറമ്പ്, എ.പി. വിജയൻ,  വിജയശങ്കരൻ നമ്പീശൻ,  മനോജ് മാത്തൻ (ശാന്തിഗിരി ആശ്രമം) എന്നിവർ സംസാരിച്ചു.

​ഫുഡ് സേഫ്റ്റി നിയമങ്ങളെക്കുറിച്ച് കുമാരി. നന്ദന കെ. ക്ലാസ് എടുത്തു. കെ. മോഹനൻ സ്വാഗതവും  കെ.കെ. പ്രസന്നകുമാരി കൃതജ്ഞതയും രേഖപ്പെടുത്തി.

Previous Post Next Post