മയ്യിൽ:~മയ്യിൽ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡായ മേച്ചേരിയിലെ നവീകരിച്ച മാപ്പോത്ത് വയൽ കുളത്തിന്റെ ഉദ്ഘാടനം നടന്നു. വാർഡ് മെമ്പർ ശ്രീ. എ. ഇ. പ്രജുലിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സി. സി. വിനോദ്കുമാർ ഉദ്ഘാടനം നിർവഹിച്ചു.
കുളം നവീകരണത്തിന്റെ കരാറുകാരനായ ശ്രീ. കെ. പി. ബിജുവിനുള്ള ഉപഹാരം ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. കെ. വി. അബ്ദുൾ റഹിമാൻ സമ്മാനിച്ചു. വാർഡ് വികസന സമിതി കൺവീനർ ശ്രീമതി. കെ. പത്മിനി സ്വാഗതം പറഞ്ഞ ചടങ്ങിൽ, മയ്യിൽ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ ശ്രീ. അനിൽ കുമാർ. എ. പി. പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. എൻ. വി. ശ്രീജിനി, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ടി. കെ. ബാലകൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. പി. പി. ശ്രീജ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. കെ. രമേശൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ. കെ. ഷാജി, ഹെഡ് ക്ലർക്ക് ശ്രീ. പ്രദീപ് കുമാർ. എം. വി, ഭരണസമിതി അംഗങ്ങളായ രാധാമണി, വാണിദേവി, സൈമാബി, മുൻ പഞ്ചായത്തംഗം ശ്രീ. എം. രവി മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു.
വാർഡ് വികസന സമിതി അംഗങ്ങളും നാട്ടുകാരും പങ്കെടുത്ത ചടങ്ങിന് മുൻ വാർഡ് മെമ്പർ ശ്രീമതി. കെ. ശാലിനി നന്ദി രേഖപ്പെടുത്തി.
