അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ അനധികൃതമായി പ്രവേശിച്ചയാൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പരാതി


കൊട്ടിയൂർ :- അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ അനധികൃതമായി പ്രവേശിച്ചെന്ന് പരാതി. തിരുവനന്തപുരം ബാലരാമപുരം സ്വദേശി മുരളി പ്ലാവിലയ്‌ക്കെതിരെയാണ് കൊട്ടിയൂർ ദേവസ്വം കേളകം പോലീസിൽ പരാതി നൽകിയത്.

​വൈശാഖ മഹോത്സവ കാലത്ത് മാത്രം ഭക്തർക്ക് പ്രവേശനമുള്ള അക്കരെ ക്ഷേത്രത്തിൽ ഉത്സവമല്ലാത്ത സമയത്ത് അനധികൃതമായി കടന്നുകയറി എന്നാണ് ദേവസ്വത്തിന്റെ പരാതി. ക്ഷേത്രത്തിൽ പ്രവേശിച്ചതിന്റെയും അവിടെ വച്ച് പകർത്തിയതിന്റെയും ചിത്രങ്ങൾ ഇയാൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതായും പരാതിയിൽ പറയുന്നുണ്ട്. ഇയാൾക്കെതിരെ ശക്തമായി നിയമ നടപടി സ്വീകരിക്കണമെന്നും പരാതിയിലുണ്ട്.


Previous Post Next Post