തളിപ്പറമ്പ: തളിപ്പറമ്പ തഹസിൽദാറായി കെ.കെ. സുനിഷ ചുമതലയേറ്റു. കണ്ണൂർ കലക്ടറേറ്റിൽ സീനിയർ സൂപ്രണ്ടായി സേവനമനുഷ്ഠിച്ചു വരവെയാണ് പുതിയ നിയമനം. കല്യാശ്ശേരി അഞ്ചാംപീടിക സ്വദേശിനിയാണ്.
1999-ൽ സർവീസിൽ പ്രവേശിച്ച സുനിഷ, തളിപ്പറമ്പ ദേശീയപാതാ വിഭാഗം ഭൂമി ഏറ്റെടുക്കൽ ഓഫീസ്, കണ്ണൂർ താലൂക്ക് ഓഫീസ്, കലക്ടറേറ്റിലെ വിവിധ സെക്‌ഷനുകൾ എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്
