ചെങ്ങളായി:-സ്വച്ഛത ഹി സേവ പരിപാടിയുടെ ഭാഗമായി ചെങ്ങളായി ഗ്രാമപഞ്ചായത്തിൽ ഹരിതകർമസേനാംഗങ്ങൾക്ക് ക്വിസ് മത്സരം നടത്തി.ഗ്രാമപഞ്ചായത്ത് ടെക്നിക്കൽ അസിസ്റ്റൻ്റ് രജീഷ് എ. ചോദ്യങ്ങൾ അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വിപിന ബി.പി., സെക്രട്ടറി ഇ.പി. സുധീഷ്, അസിസ്റ്റൻ്റ് സെക്രട്ടറി താഹിറ പി.യു., വി.ഇ.ഒ കൃഷ്ണസായി, ഹെൽത്ത് ഇൻസ്പെക്ടർ സ്വാതി, പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ മത്സരത്തിന് മേൽനോട്ടം വഹിച്ചു.ക്വിസ് മത്സരത്തിൽ ബിന്ദു വി. ഒന്നാം സ്ഥാനവും ബിന്ദു സി.എം. രണ്ടാം സ്ഥാനവും കരസ്ഥമാക്കി ജില്ലാതല മത്സരത്തിലേയ്ക്ക് അർഹത നേടി.
