വിമൻ ഇന്ത്യ മൂവ്മെന്റ് അഴീക്കോട് മണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു
വളപട്ടണം :- വിമൻ ഇന്ത്യ മൂവ്മെന്റ് (WIM) അഴീക്കോട് മണ്ഡലം കമ്മിറ്റി 2026-2029 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. SDPI അഴീക്കോട് മണ്ഡലം ഓഫീസിൽ നടന്ന WIM അഴീക്കോട് മണ്ഡലം കൗൺസിലിൽ WIM മണ്ഡലം പ്രസിഡന്റ് ജസീറ ചാലാട് പതാക ഉയർത്തി, WIM കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം നാഫീസത്തുൽ മിസ്രിയ പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി സുജിദത്ത് റഹീം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മണ്ഡലം ജോയിന്റ് സെക്രട്ടറി താഹിറ ശിഹാബ് സ്വാഗതം പറഞ്ഞു. SDPI അഴീക്കോട് മണ്ഡലം പ്രസിഡന്റ് അബ്ദുള്ള നാറാത്ത്, വൈസ് പ്രസിഡന്റ് റഹീം പൊയ്‌ത്തുംകടവ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
ഭാരവാഹികൾ
പ്രസിഡന്റ് : നാദിയാ നൗഷാദ്
വൈസ് പ്രസിഡന്റ് : ജസീറ നിസാർ
സെക്രട്ടറി : സുജിദത്ത് റഹീം
ജോയിന്റ് സെക്രട്ടറി : താഹിറ ശിഹാബ്
ട്രഷറർ : ജാസ്മിൻ അബ്ദുള്ള
കമ്മിറ്റി അംഗങ്ങൾ
ഷഹാർബാൻ സുനീർ, ഫാത്തിമ അഷ്‌റഫ്, തസ്ലീമ നൗഫൽ, മുബ്സിന കെ.വി
