ജോലിക്കിടെ ഹൃദയാഘാതത്തെത്തുടർന്ന് മരണപ്പെട്ട കോഴിക്കോട് സ്വദേശിയായ സൈനികന്റെ മൃതദേഹം ഖബറടക്കി
കോഴിക്കോട് :- ജോലിക്കിടെ ഹൃദയാഘാതത്തെത്തുടർന്ന് ഭോപ്പാലിൽ അന്തരിച്ച സൈനികൻ കോഴിക്കോട് മുക്കം കാരമൂല സ്വദേശി മിദ് ലാജിന്റെ ഖബറടക്കം ഔദ്യോഗിക സൈനിക ബഹുമതികളോടെ നടന്നു. കാരമൂല ജുമഅത്ത് പള്ളിയിലായിരുന്നു ഖബറടക്കം. കാരമൂല ആസാദ് മെമ്മോറിയൽ എയുപി സ്‌കൂളിലായിരുന്നു പൊതുദർശനം. നൂറുകണക്കിന് പേർ ആദരാഞ്ജലികൾ അർപ്പിക്കാനെത്തി. ഇക്കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് മിദ് ലാജിന് ഹൃദയാഘാതം സംഭവിച്ചത്. സൈനിക ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ കരിപ്പൂർ വിമാനത്താവളത്തിലെത്തിച്ച മൃതദേഹം നൂറുകണക്കിനാളുകൾ പങ്കെടുത്ത വിലാപയാത്രയോടെയാണ് വീട്ടിലെത്തിച്ചത്.
