കക്കാട് :- പുല്ലൂപ്പി അത്താഴക്കുന്നിലെ കെ.അജിത്ത് വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും. പുഴാതി ശാദുലിപ്പള്ളിക്കു സമീപത്തെ വെള്ളുവക്കണ്ടി വീട്ടിൽ വി.നിയാസ്, ആറ്റടപ്പയിലെ മൊട്ടമ്മൽ വീട്ടിൽ നമിത്ത്, പുഴാതി പട്ടൻ വീട്ടിൽ പി.മുകേഷ്, പനയൻ വീട്ടിൽ കെ.റനീഷ് എന്നിവരെയാണ് തലശ്ശേരി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് സി.ജെ ഡെന്നി ശിക്ഷിച്ചത്.
പ്രോസിക്യൂഷന് വേണ്ടി അഡ്വ. കെ.അജിത്ത് കുമാർ കോടതിയിൽ ഹാജരായി. കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ആയിരിക്കെ എം.പി ആസാദിന്റെ നേതൃത്വത്തിൽ നടന്ന സാഹസിക അന്വേഷണത്തിലാണ് ഒളിവിലായിരുന്ന പ്രതികളെ അന്ന് പിടികൂടിയത്. 2015 ഒക്ടോബർ 19 നാണ് വ്യക്തി വൈരാഗ്യത്തിൻ്റെ പേരിൽ കൊലപാതകം നടന്നത്.
