കണ്ണൂർ :- സമാധാനത്തിനും അഹിംസയ്ക്കും വേണ്ടിയുള്ള നാലാമത് ലോകമാർച്ച് അന്തർദേശീയ സമാധാനദിനമായ സെപ്റ്റംബർ 21 ന് തുടക്കമാകും. ഒക്ടോബർ 4 നാണ് സമാപനം ലോകം മുഴുവനുമുള്ള 250 ൽ പരം നഗരങ്ങളിൽ അനീതിക്കുമെതിരെ വേൾഡ് വിത്തൗട്ട് വാർ & വയലൻസ് എന്ന അന്താരാഷ്ട്ര സമാധാന സംഘടനയാണ് ലോക മാർച്ച് നടത്തുന്നത്. അഞ്ച് ഭൂഖണ്ഡങ്ങളിലെ നൂറിൽപരം രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ള മൂന്ന് ലോകയാത്രയുടെ തുടർച്ചയാണിത്. യുദ്ധങ്ങളും സംഘർഷങ്ങളും ഇല്ലാത്ത ലോകം ആഗ്രഹിക്കുന്ന വ്യക്തികളും സംഘടനകളും ഇതിനോട് സഹകരിക്കുന്നുണ്ട്. കോർപറേഷൻ മേയർ അഡ്വ. ഇന്ദിര ചെയർപേഴ്‌സണും. പ്രദിപൻ മഠത്തിലും പി.കെ പ്രേമരാജനും ജനറൽ കൺവീനർമാരുമായ സംഘാടക സമിതിക്കാണ് പരിപാടികളുടെ ചുമതല.
സെപ്റ്റംബർ 21 ന് വൈകുന്നേരം 3 മണിക്ക് മഹാത്മാ മന്ദിരത്തിലെ കേളപ്പജി സ്‌മൃതി മണ്ഡപത്തിൽ പ്രശസ്‌ത നോവലിസ്റ്റ് ഷിഹാബുദ്ദ് പൊയ്ത്തുംകടവ് ഉദ്ഘാടനം ചെയ്യുന്ന സാംസ്‌കാരിക സദസ്സോടെ കണ്ണൂർ നഗരത്തിലെ ലോക മാർച്ചിന് തുടക്കമാവും ദേശീയ അധ്യാപക അവാർഡ് ജേതാ രാധാകൃഷ്ണൻ മാണിക്കോത്ത് മുഖ്യ പ്രഭാഷണം നടത്തും. 23, 24 തീയ്യതികളിൽ കണ്ണൂർ ജില്ലയിലെ ഒൻപതു നഗരങ്ങളിൽ സമാധാന അഹിംസാ സന്ദേശ യാത്ര സംഘടിപ്പിക്കും. 26 ന് സ്കൂൾ വിദ്യാർഥികൾക്ക് വേണ്ടി ചിത്രോത്സവം- 26 എന്ന പേരിൽ / പോസ്റ്റർ / കാർട്ടൂൺ രചനാ മത്സരം കോളേജ് ഓഫ് കോമേഴ്‌സിൽ. നടത്തും. 28, 29 തീയ്യതികളിൽ
കണ്ണൂർ സൈക്ലിങ്ങ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സമാധാന സൈക്ലിങ്ങ് റൈ ne ആയോധന കലയിലൂടെ സമാധാനം എന്ന സന്ദേശവുമായി ഇന്റർനാഷ മാർഷ്യൽ ആർട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ കരാത്തെ വിദ്യാർത്ഥി ളുടെ പദയാത്രയും ഉണ്ടായിരിക്കും ഒക്ടോബർ 1 ന് രാവിലെ 10 മണിക്ക് ജവഹർ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമാധാനസംഗമത്തിൽ ജില്ലയിലെ കോളജ് വിദ്യാർഥ യുവാക്കളും പങ്കെടുക്കും. ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിൽ പയ്യാമ്പലം ബീച്ചിൽ ശുചീകരണം നടത്തും. ജില്ലാ ബ്ലഡ് ഡോണേഴ്‌സ് കേരളയുടെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പും ഉണ്ടായിരിക്കും.
