മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രൊജക്റ്റ്‌ ബീക്കൺ ടൗൺ പദ്ധതി ; മെഗാ ശുചീകരണത്തിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു


മയ്യിൽ :- മയ്യിൽ ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന പ്രൊജക്റ്റ്‌ ബീക്കൺ ടൗൺ പദ്ധതിയുടെ ഭാഗമായി മെഗാ ശുചീകരണത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീജിനി എൻ.വി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് HC പ്രദീപ്കുമാർ പദ്ധതി വിശദീകരണം നടത്തി. 

ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ യു ലക്ഷ്മണൻ, മയ്യിൽ CHC യിലെ ഹെൽത്ത്‌ ഇൻസ്‌പെക്ടർ താര, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ പി.പി, ബ്ലോക്ക്‌ ശുചിത്വ മിഷൻ RP അനിഷ എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു. ഭരണസമിതി അംഗങ്ങൾ, കുടുംബശ്രീ CDS ചെയർപേഴ്സൺ, അംഗങ്ങൾ, ADS അംഗങ്ങൾ, ആശ വർക്കർമാർ, ഹരിതകർമസേന, രാഷ്ട്രീയ പ്രതിനിധികൾ, വ്യാപാര വ്യവസായ സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.രമേശൻ സ്വാഗതവും പഞ്ചായത്ത് സീനിയർ ക്ലാർക്ക് ശരത്ത് നന്ദിയും പറഞ്ഞു.



Previous Post Next Post