മയ്യിൽ:-അനധികൃത ബോർഡുകൾ, ഫ്ലക്സുകൾ,കൊടി തോരണങ്ങൾ എന്നിവ പൊതു സ്ഥലങ്ങളിൽ നിന്നും നീക്കം ചെയ്യണമെന്ന കോടതി ഉത്തരവിൽ ഇന്നലെ മയ്യിൽ ടൗണിലെ വ്യാപാര സ്ഥാപനങ്ങളുടെ ബോർഡുകൾ കീറിയും, പിടിച്ചെടുത്തതുമായ മയ്യിൽ ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥരുടെ അന്യായവും, ധ്രാഷ്ട്യത്തിന്റെ ഭാഷയിലുമുള്ള നടപടിയിൽ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മയ്യിൽ യൂണിറ്റ് ഭാരവാഹികളും, പ്രവർത്തകരും പഞ്ചായത്തിൽ എത്തി പ്രതിഷേധം അറിയിച്ചു.
തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി സി വിനോദ് കുമാർ, സെക്രട്ടറി ഷാജി എന്നിവരുമായി യൂണിറ്റ് പ്രസിഡൻ്റ് പി.പി സിദ്ദിഖ്, ജനറൽ സെക്രട്ടറി രാജീവ് മാണിക്കോത്ത് എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തക സമിതി അംഗങ്ങളും ചേർന്ന് സംസാരിച്ചതിൻ്റെ അടിസ്ഥാനത്തിൽ നടപടിക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥനിൽ നിന്നും വിശദീകരണം തേടാനും, മറ്റ് നടപടികൾ ഒഴിവാക്കി നിയമപരമല്ലാത്തവ നീക്കം ചെയ്യാൻ സാവകാശം അനുവദിക്കാമെന്ന ഉറപ്പിന്മേലും, പഞ്ചായത്ത് ഭരണസമിതിയുടെ അനുഭാവ പൂർവ്വമായ ഇടപെടലിലും പ്രതിഷേധം അവസാനിപ്പിച്ചു.
