മയ്യിൽ :- ഗ്രന്ഥശാലാ ദിനാചരണത്തിൻ്റെ ഭാഗമായി വള്ളിയോട്ടുവയൽ ജയകേരള വായനശാല & ഗ്രന്ഥാലയം വായനാങ്കണം പരിപാടി സംഘടിപ്പിച്ചു. KSSPU കണ്ണൂർ ജില്ലാ കമ്മറ്റി മെമ്പർ കെ.വി യശോദ ടീച്ചർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡണ്ട് വി.വി ദേവദാസൻ അധ്യക്ഷത വഹിച്ചു.
'ആത്രേയകം' നോവൽ പരിചയപ്പെടുത്തലും വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനവും ചടങ്ങിൽ വെച്ച് നിർവ്വഹിച്ചു. വായനശാല സെക്രട്ടറി ഇ.പി രാജൻ സ്വാഗതവും എം.വി ഓമന നന്ദിയും പറഞ്ഞു. പുസ്തകശേഖരണം, മെമ്പർഷിപ്പ് വിതരണം, അക്ഷരദീപം തെളിയിക്കൽ എന്നിവയും ഗ്രന്ഥശാലാ ദിനാചരണത്തിൻ്റെ ഭാഗമായി നടന്നു.
