മയ്യിൽ :- DYFI മയ്യിൽ യൂത്ത് ഫെസ്റ്റ് ഗാല സീസൺ - 2 മയ്യിൽ ബ്ലോക്ക് തല ഉദ്ഘാടനവും വാക്കേഴ്സ് ക്ലബ്ബ് രൂപീകരണവും നാളെ സെപ്റ്റംബർ 27 ഞായറാഴ്ച നടക്കും. കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് അഖിൽ പി.എം ഉദ്ഘാടനം ചെയ്യും. ഡോ. ജുനൈദ് എസ്.പി മുഖ്യാതിഥിയാകും.
ഉദ്ഘാടന ദിവസം വാക്കേഴ്സ് ക്ലബ്ബിൽ അംഗമാകുന്നവർക്ക് ഒരു മാസം സൗജന്യ ജിം പരിശീലനം ലഭിക്കും. സംഘാടക സമിതി ചെയർമാൻ എൻ.അനിൽ കുമാർ MX6 അംഗത്വകാർഡ് വിതരണം ചെയ്യും.
