കൊളച്ചേരി :- പാട്ടയത്തെ തുണ്ടിവളപ്പിൽ ഗോവിന്ദന്റെ പതിനഞ്ചാം ചരമദിനത്തോടനുബന്ധിച്ച് കുടുംബാംഗങ്ങൾ IRPC ക്ക് കട്ടിൽ, ഓക്സിജൻ കണക്ടർ, എയർ ബെഡ്, വാട്ടർ ബെഡ്, കമ്മോഡ് ചെയർ തുടങ്ങിയ സർജിക്കൽ ഉപകരണങ്ങൾ സംഭാവന ചെയ്തു.
കെ.രാമകൃഷ്ണൻ മാസ്റ്റർ ഉപകരണങ്ങൾ ഏറ്റുവാങ്ങി. ലോക്കൽ ഗ്രൂപ്പ് ഭാരവാഹികളായ കുഞ്ഞിരാമൻ പി.പി, സി.സത്യൻ, IRPC പ്രവർത്തകരായ സി.പത്മനാഭൻ, കെ.ലതീശൻ, കെ.സന്തോഷ് കുമാർ, എ.പി പ്രമോദ് കുമാർ, കെ.ഹമീദ്, പി.പി സുഗേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
