മയ്യിൽ :- KSSPA കൊളച്ചേരി ബ്ലോക്ക് കമ്മിറ്റി അധ്യാപകദിനം ആഘോഷിച്ചു. പി.ശിവരാമൻ്റെ അധ്യക്ഷതയിൽ KSSPA സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.സി രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.ദിലീപ് കുമാർ മാസ്റ്റർ അധ്യാപക ദിനപ്രഭാഷണം നടത്തി. പി.വി രമാദേവി ടീച്ചർ, പി.കൃഷ്ണൻ മാസ്റ്റർ, സി.ശ്രീധരൻ മാസ്റ്റർ എന്നീ മുതിർന്ന അധ്യാപകരെ ഷാൾ അണിയിച്ച് ആദരിച്ചു.
പി.കെ പ്രഭാകരൻ മാസ്റ്റർ, സി.വാസു മാസ്റ്റർ, കെ.സി രമണി ടീച്ചർ, എം.ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. കെ.ബാലകൃഷ്ണൻ മാസ്റ്റർ, സി.വിജയൻ മാസ്റ്റർ, എൻ.സി ശശിധരൻ മാസ്റ്റർ എന്നിവർ വിവിധമണ്ഡലങ്ങളെ പ്രതിനിധീകരിച്ച് സംസാരിച്ചു. എൻ.കെ മുസ്തഫ സ്വാഗതവും കെ.മാധവൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
