ചേലേരി NSS കരയോഗം കുടുംബമേളയും വാർഷിക ജനറൽബോഡിയോഗവും നടത്തി


ചേലേരി :- ചേലേരി NSS കരയോഗം കുടുംബമേളയും വാർഷിക ജനറൽബോഡി യോഗവും സംഘടിപ്പിച്ചു. NSS തളിപ്പറമ്പ് താലൂക്ക് യൂണിയൻ വൈസ് പ്രസിഡണ്ട് മധു തോട്ടിയിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ.വി കരുണാകരൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയൻ സെക്രട്ടറി പി.വി ചന്ദ്രബാബു കുട്ടികൾക്ക് ക്യാഷ് അവാർഡ് വിതരണം ചെയ്തു.  താലൂക്ക് വനിതാ യൂണിയൻ പ്രസിഡണ്ട് സരോജിനി രാമചന്ദ്രൻ SSLC, പ്ലസ് ടു ഉന്നത വിജയികൾക്ക് ഉപഹാരം നൽകി അനുമോദിച്ചു. 

പൂക്കള മത്സര വിജയികൾക്ക് ഡോക്ടർ കെ.സി  ഉദയഭാനു സമ്മാനദാനം നടത്തി. അമ്പിളി കെ.വി സൈബർ രംഗത്തെ ചൂഷണത്തെക്കുറിച്ച് ക്ലാസ് എടുത്തു. താലൂക്ക് യൂണിയൻ ഇൻസ്പെക്ടർ രോഹിത് നമ്പ്യാർ, കരയോഗം സെക്രട്ടറി സി.കെ ജനാർദ്ദനൻ നമ്പ്യാർ, ട്രഷറർ ഇ.പി ഭക്തവത്സലൻ, പി.എം മോഹൻദാസ് മാസ്റ്റർ, എൻ.വി രാഘവൻ നമ്പ്യാർ, പി.കെ രഘുനാഥൻ, ശ്രീജ ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.






Previous Post Next Post