ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം കൂടുതൽ സുഗമമാകും ; നവംബർ 1 മുതൽ എല്ലാ ദിവസവും വെർച്വൽ ക്യൂ ബുക്കിങ് നടപ്പാക്കും


 തൃശൂർ :- ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തരുടെ ദർശനം കൂടുതൽ സുഗമമാക്കാൻ ദേവസ്വം ഭരണസമിതി പുതിയ തീരുമാനങ്ങൾ പ്രഖ്യാപിച്ചു. നവംബർ ഒന്നുമുതൽ എല്ലാ ദിവസവും വെർച്വൽ ക്യൂ ബുക്കിങ് സംവിധാനം നടപ്പിലാക്കാൻ അധികൃതർ തീരുമാനമെടുത്തു.

നിലവിൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ മാത്രമാണ് വെർച്വൽ ക്യൂ വഴി ഭക്തർക്ക് ദർശന സൗകര്യം നൽകിയിരുന്നത്. ദർശനത്തിനായി വെർച്വൽ ക്യൂ ബുക്ക് ചെയ്യുന്ന ഒരോ ബുക്കിങ്ങിനും 25 രൂപ ഫീസ് ഈടാക്കാനും ഭരണസമിതി നിശ്ചയിച്ചിട്ടുണ്ട്. വെർച്വൽ ക്യൂ മുൻകൂട്ടി ബുക്ക് ചെയ്ത ശേഷം പല ആളുകളും ദർശനത്തിന് എത്താതിരിക്കുന്നത് പതിവായ സാഹചര്യത്തിലാണ് പുതിയ ഫീസ് നിശ്ചയിച്ചത്.

Previous Post Next Post