കരിങ്കൽക്കുഴി :- നണിയൂർ ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രം നവരാത്രി മഹോത്സവം ഒക്ടോബർ 11 മുതൽ ഒക്ടോബർ 21 വരെ നടക്കും.
ഒക്ടോബർ 18 ഞായറാഴ്ച രാവിലെ 8 മണി മുതൽ ലക്ഷാർച്ചന, ഒക്ടോബർ 19 തിങ്കളാഴ്ച വൈകുന്നേരം 5.30 ന് ഗ്രന്ഥം വെപ്പ്, 6.30 ന് കലാസാംസ്കാരിക സന്ധ്യ. സംഗീത രത്നം ഡോ.രാമചന്ദ്രൻ കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്യും. തുടർന്ന് പ്രസാദ് അരയാല നയിക്കുന്ന കരോക്കെ ഭക്തിഗാനമേള അരങ്ങേറും.
ഒക്ടോബർ 20 ചൊവ്വാഴ്ച മഹാനവമി ദിനത്തിൽ വൈകുന്നേരം 6.30 ന് ദീപാരാധന, ഗ്രന്ഥപൂജ, തിരുവത്താഴപൂജ, വാഹനപൂജ. ഒക്ടോബർ 21 ബുധനാഴ്ച വിജയദശമി ദിനത്തിൽ ഗണപതിഹോമം, ഉഷപൂജ, ഗ്രന്ഥപൂജ, ഗ്രന്ഥമെടുപ്പ്, ഉച്ചപൂജ, തുടർന്ന് വിദ്യാരംഭം എന്നിവ നടക്കും.
നവരാത്രി ഉത്സവത്തോടനുബന്ധിച്ച് എല്ലാദിവസവും നിറമാല ഉണ്ടായിരിക്കുന്നതാണ്. വാഹനപൂജ, വിദ്യാരംഭം, നിറമാല എന്നിവ മുൻകൂട്ടി ബുക്ക് ചെയ്യുവാൻ ആഗ്രഹിക്കുന്നവർ താഴെ നൽകുന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. 9995348244, 9188234602
