തളിപ്പറമ്പ് കുപ്പത്ത് ഗൃഹനാഥയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി


തളിപ്പറമ്പ് :- ഗൃഹനാഥയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുപ്പം മരത്തക്കാട്ടെ തയ്യില്‍ വീട്ടില്‍ ടി.വി രാജീവന്റെ ഭാര്യ പി.മിനി (47) യെയാണ് മരിച്ച നിലയില്‍ കണ്ടത്. ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് വീടിന്റെ സ്‌റ്റെയര്‍കേസിൽ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കെട്ടഴിച്ച് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആസുപത്രിയില്‍ എത്തിച്ചുെവങ്കിലും മരിച്ചിരുന്നു.

വെള്ളിക്കീലെ പരേതനായ ഗോവിന്ദന്‍-രാധ ദമ്പതികളുടെ മകളാണ്. 

 മക്കള്‍ : ദിയ രാജീവ് (ചിന്‍മയ കോളേജ്, ചാല), ആദിത്ത് രാജ് (സെന്റ് ജോസഫ് സ്‌കൂള്‍ പുഷ്പഗിരി)

സഹോദരങ്ങള്‍ : മനോജ് (വെള്ളിക്കീല്‍), സന്തോഷ് (വെള്ളിക്കീല്‍)


Previous Post Next Post