സന്മാർഗ്ഗ ദർശന സഹോദര ആശ്രമത്തിൽ നവരാത്രി മഹോത്സവ യജ്ഞങ്ങൾക്ക് ഒക്ടോബർ 11 ന് തുടക്കമാകും


കണ്ണൂർ :- ശ്രീ ഹനുമാൻ ദേവസ്ഥാനമായ സന്മാർഗ്ഗ ദർശന സഹോദര ആശ്രമത്തിൽ നവരാത്രി മഹോത്സവ യജ്ഞങ്ങൾ ഒക്ടോബർ 11 മുതൽ ഒക്ടോബർ 22 വരെ നടക്കും. 22 ന് നടക്കുന്ന ഏകാദശി മദ്ധ്യാഹ്ന പൂജയോടു കൂടി സമാപിക്കും. 

ഈ ദിവസങ്ങളിൽ സന്ധ്യയ്ക്ക് വിശേഷാൽ പൂജ, ഭജന, നാമജപം, നാമാർച്ചന, കീർത്തനങ്ങൾ, എന്നിവ ഉണ്ടായിരിക്കുന്നതാണ്. ഒക്ടോബർ 21 ബുധനാഴ്ച വിജയദശമി നാളിൽ ജഗദ്ഗുരു ശ്രീഷിർദ്ദി സായിബാബയുടെ 108 മത് മഹാസമാധി ദിനമായി ആചരിക്കും.

Previous Post Next Post