സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില കുത്തനെ ഇടിഞ്ഞു ; പവന് 1240 രൂപ കുറഞ്ഞു


തിരുവനന്തപുരം :- സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. ഇന്ന് രാവിലെ കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചൻ്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണം ഗ്രാമിന് 155 രൂപയാണ് കുറഞ്ഞിരിക്കുന്നത്. പവൻ വിലയിൽ കണക്കാക്കുമ്പോൾ 1240 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് ഗ്രാമിന് 13,235 രൂപയിലും പവന് 1,05,880 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

ചൊവ്വാഴ്ച്ച വൈകുന്നേരത്തോടെ സ്വർണ വില പവന് 800 രൂപയോളം കുറഞ്ഞ് ഗ്രാമിന് 13,390 രൂപയും പവന് 1,07,120 രൂപയുമായിരുന്നു. ഇതിന് പിന്നാലെ ഇന്നലെ രാവിലെ സ്വർണ വിലയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു. അന്താരാഷ്ട്ര വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെയും സ്വർണ വിലയെ സ്വാധീനിക്കാറുള്ളത്. അതേ സമയം, വെള്ളി വിലയിൽ ദിവസങ്ങളായി മാറ്റമില്ലാതെ തുടരുന്ന നിലയാണ്. നിലവിൽ വെള്ളി ഗ്രാമിന് 30 രൂപയിലും 10 ഗ്രാമിന് 2,300 രൂപയും എന്ന കണക്കിലാണ് വ്യാപാരം നടക്കുന്നത്.

Previous Post Next Post