ബാലസംഘം ചാങ്ങലാട്ട് യൂണിറ്റ് സംഘടിപ്പിക്കുന്ന അണ്ടർ 17 ജില്ലാ തല സെവൻസ് ടൂർണമെന്റ് ഒക്ടോബർ 20, 21 തീയ്യതികളിൽ


മാണിയൂർ :-  ബാലസംഘം ചാങ്ങലാട്ട് യൂണിറ്റ് സംഘടിപ്പിക്കുന്ന കെ.സി രാജൻ സ്മാരക വിന്നേഴ്സ് ട്രോഫിക്കും കുനിമൽ ശാരദ സ്മാരക റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള അണ്ടർ 17 ജില്ലാ തല സെവൻസ് ടൂർണമെന്റ് ഒക്ടോബർ 20, 21 തീയ്യതികളിൽ കട്ടോളി കനാൽ ഗ്രൗണ്ടിൽ നടക്കും.

01/01/2009 ന് ശേഷം ജനിച്ചവർക്ക് മാത്രം ടൂർണ്ണമെന്റിൽ പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കാൻ താല്പര്യമുള്ള ടീം അംഗങ്ങൾ ആധാർ ഒറിജിനൽ, വയസ്സ് തെളിയിക്കുന്ന മറ്റ് ഏതെങ്കിലും രേഖകളുടെ ഒറിജിനൽ കൊണ്ടുവരേണ്ടതാണ്. 500 രൂപയാണ് ഗ്രൗണ്ട് ഫീസ്. ടൂർണ്ണമെന്റിൽ കമ്മിറ്റിയുടെയും റഫറിയുടെയും തീരുമാനം അന്തിമമായിരിക്കും.

രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക : 6235540936, 19567053361

Previous Post Next Post