എടക്കാട് 18.64 ഗ്രാംഎംഡിഎംഎയുമായി യുവാവ് പിടിയിൽ

 


കണ്ണൂർ:- ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി എടക്കാട് പോലീസ് നടത്തിയ പരിശോധനയിൽ 18.6412 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

നടാൽ ഭാഗത്ത് എടക്കാട് പോലീസിന്റെ വാഹന പരിശോധനയ്ക്കിടയിലാണ് ചൊവ്വാഴ്ച്ച പുലർച്ചെ രണ്ടിന് എടക്കാട് സ്വദേശിയായ കെ. ഷാനിദ് . (36) എംഡിഎംഎ സഹിതം പിടിയിലായത്.

എടക്കാട് പോലീസ് സ്റ്റേഷൻ എസ്.ഐ. സുബിൻ പി. ജിമ്മിയുടെ നേതൃത്വത്തിൽ സി.പി.ഒ.മാരായ നിതിൻ, സച്ചിൻ, റാണിപ്രിയ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Previous Post Next Post