പുല്ലൂപ്പി:- മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളന പ്രചാരണാർത്ഥം മുസ്ലിം യൂത്ത് ലീഗ് പുല്ലൂപ്പി ശാഖയുടെ ആഭിമുഖ്യത്തിൽ ആഫിയ ക്ലിനിക്കും, വിവ ഓപ്റ്റിക്കൽസും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പ് നവംബർ 1 ഞായറാഴ്ച നടക്കും.
രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ പുല്ലൂപ്പി മാപ്പിള എൽ.പി സ്കൂളിൽ നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം IUML കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വ. കരീം ചേലേരി നിർവഹിക്കും.
