കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ലഹരിക്കെതിരെ സംഘടിപ്പിക്കുന്ന തൂഫാൻ 2.0 പഞ്ചായത്ത് തല ജന ജാഗ്രതാ സമിതി യോഗം ഇന്ന് ഒക്ടോബർ 6 ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് സാംസ്കാരിക നിലയത്തിൽ വെച്ച് നടക്കും. പഞ്ചായത്ത് പ്രസിഡന്റ് നിജിലേഷ് പറമ്പൻ ഉദ്ഘാടനം ചെയ്യും