തിരുവനന്തപുരം :- 2027ലെ കേരളത്തിലെ പൊതു അവധി ദിനങ്ങൾ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. ഒക്ടോബർ 18ന് പ്രസിദ്ധീകരിച്ച കേരള ഗസറ്റിലാണ് അവധി ദിനങ്ങൾ സംബന്ധിച്ച വിജ്ഞാപനമുള്ളത്. റിപ്പബ്ലിക് ദിനം, വിഷു, ഈസ്റ്റർ, ബക്രീദ്, ഓണം, ക്രിസ്മസ് തുടങ്ങി 21 ദിവസങ്ങളാണ് പട്ടികയിൽ പൊതു അവധികളായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമെ എല്ലാ ഞായറാഴ്ചകളും മാസത്തിലെ രണ്ടാം ശനിയാഴ്ചകളും സർക്കാർ ഓഫീസുകൾക്ക് 1 അവധിയായിരിക്കും. ജനുവരി രണ്ടിന് മന്നം ജയന്തിയോടെയാണ് 2027ലെ പൊതു അവധി ദിനങ്ങൾ ആരംഭിക്കുന്നത്. മാർച്ചിൽ മഹാശിവരാത്രി, റംസാൻ, പെസഹ വ്യാഴം, ദുഃഖവെള്ളി തുടങ്ങിയ അവധി ദിനങ്ങളുണ്ട്.
ഏപ്രിലിൽ അംബേദ്കർ ജയന്തിയും വിഷുവും മെയിൽ മെയ് ദിനവും ബക്രീദും അവധികളാണ്. ഓണം സെപ്റ്റംബറിലാണ്. മൂന്നാം ഓണം സെപ്റ്റംബർ 13നും നാലാം ഓണം സെപ്റ്റംബർ 14നും ശ്രീനാരായണ ഗുരു ജയന്തി സെപ്റ്റംബർ 15നുമാണ്. സെപ്റ്റംബർ 22ന് ശ്രീനാരായണ ഗുരു സമാധി ദിനവും അവധിയായിരിക്കും. ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തിയും ഒക്ടോബർ 28ന് ദീപാവലിയും ഡിസംബർ 25ന് ക്രിസ്മസും പൊതു അവധി ദിനങ്ങളാണ്. റംസാൻ, ബക്രീദ്, മുഹറം എന്നീ അവധി ദിനങ്ങൾ ചന്ദ്രദർശനത്തിന് അനുസരിച്ച് മാറാൻ സാധ്യതയുണ്ടെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
2027ലെ കേരളത്തിലെ പൊതു അവധി ദിനങ്ങൾ
മന്നം ജയന്തി - ജനുവരി 2 ശനി
റിപ്പബ്ലിക് ദിനം - ജനുവരി 26 ചൊവ്വ
മഹാശിവരാത്രി - മാർച്ച് 6 ശനി
ഇദുൽ ഫിത്തർ (റംസാൻ) - മാർച്ച് 10 ബുധൻ
പെസഹ വ്യാഴം - മാർച്ച് 25 വ്യാഴം
ദുഃഖവെള്ളി - മാർച്ച് 26 വെള്ളി
ഡോ. ബി.ആർ. അംബേദ്കർ ജയന്തി -ഏപ്രിൽ 14 ബുധൻ
വിഷു - ഏപ്രിൽ 15 വ്യാഴം
മെയ് ദിനം - മെയ് 1 ശനി
ഇദുൽ അദ്ഹ (ബക്രീദ്) - മെയ് 17 തിങ്കൾ
മുഹറം - ജൂൺ 15 ചൊവ്വ
കർക്കടക വാവ് - ഓഗസ്റ്റ് 2 തിങ്കൾ
ശ്രീകൃഷ്ണ ജയന്തി - ഓഗസ്റ്റ് 24 ചൊവ്വ
അയ്യങ്കാളി ജയന്തി ഓഗസ്റ്റ് 28 ശനി
മൂന്നാം ഓണം - സെപ്റ്റംബർ 13 തിങ്കൾ
നാലാം ഓണം - സെപ്റ്റംബർ 14 ചൊവ്വ
ശ്രീനാരായണ ഗുരു ജയന്തി - സെപ്റ്റംബർ 15 ബുധൻ
ശ്രീനാരായണ ഗുരു സമാധി സെപ്റ്റംബർ 22 ബുധൻ
ഗാന്ധി ജയന്തി - ഒക്ടോബർ 2 ശനി
ദീപാവലി - ഒക്ടോബർ 28 വ്യാഴം
ക്രിസ്മസ് - ഡിസംബർ 25 ശനി
എല്ലാ ഞായറാഴ്ചകളും മാസത്തിലെ രണ്ടാം ശനിയാഴ്ചകളും സർക്കാർ ഓഫീസുകൾക്ക് അവധിയായിരിക്കും. ഈ ദിവസങ്ങളിൽ വരുന്ന ചില ആഘോഷങ്ങൾ പൊതു അവധി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. പൊതു അവധി ദിവസങ്ങളുമായി ഒത്തുവന്നതിനാൽ പ്രത്യേക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത ദിനങ്ങൾ ചുവടെ
ഈസ്റ്റർ - മാർച്ച് 28 ഞായർ
മിലാദ്-ഇ-ഷെരീഫ് (നബി ദിനം) - ഓഗസ്റ്റ് 14 രണ്ടാം ശനി
സ്വാതന്ത്ര്യദിനം - ഓഗസ്റ്റ് 15 ഞായർ
ഒന്നാം ഓണം - സെപ്റ്റംബർ 11 രണ്ടാം ശനി
തിരുവോണം - സെപ്റ്റംബർ 12 ഞായർ
മഹാനവമി - ഒക്ടോബർ 9 രണ്ടാം ശനി
വിജയദശമി - ഒക്ടോബർ 10 ഞായർ
